പഠിക്കാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.
1 min read

പഠിക്കാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

പഠിക്കാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. തേജസ് (14) ആണ് പിതാവ് രവികുമാറിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച്‌ വീട്ടിലെത്തിയ രവികുമാര്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടുകൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീല്‍സ് കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പിതാവ് രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!