ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് ഇന്ന് തുടക്കം
പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് ഇന്ന് തുടക്കമാകും.
ആഗസ്റ്റ് 28,29 തീയതികളിലായി നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും.
യു. എ. ഇ. യിൽ ബിസിനസുകാരനും സാമൂഹിക പ്രവർത്തകനും മനുഷ്യസ്‌നേഹിയുമായിട്ടുള്ള ഡോ. ബു അബ്ദുള്ള വിശിഷ്ടാതിഥിയാകും.

ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.എസ്.പന്നീര്‍ശെല്‍വം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സർവദാരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി, തിരുവണ്ണാമല സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ, കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമാകും.
ജെ. എൻ. യു സ്കൂൾ ഓഫ് സാൻസ്‌ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡി പ്രൊഫസർ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തും.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്സ്പേര്‍ട്ട് ഡോ. ജി. ആര്‍. കിരണ്‍, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, പി.സുധീപ്, പ്രൊഫ.കെ.ഗോപിനാഥൻ പിളള , പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ ,
കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പർ സെക്രട്ടറി ഡോ. കിഷോർ കുമാർ ത്രിപാഠി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, പ്രൊഫ.ശ്രീകല.എം.നായര്‍, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായർ, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്‍, ഡോ. റ്റി.എസ്. സോമനാഥന്‍, ഡോ. കെ.ആര്‍.എസ്. നായര്‍ ഡോ. എസ്. കിരണ്‍, എന്നിവര്‍ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെയും ഇന്‍ഡിക് ധര്‍മ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറിൽ
ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചക്ക് തടസ്സമായതും ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ വികാസത്തിൽ കൂടുതൽ ബാധിച്ചതുമായ ഘടകങ്ങൾ, അവയുടെ സമാകാലിക പ്രസ്കതി, പ്രായോഗികത, പ്രശ്നങ്ങളും സാധ്യതകളും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.


