പുതിയങ്ങാടിയിൽ ഹാർബർ; സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി അബ്ദുൾ ഗഫൂർ
പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ നിർമ്മിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്തുമെന്ന് ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി വി. ഇ മന്ത്രി അബ്ദുൾ ഗഫൂർ.

ഈ ആവശ്യമുന്നയിച്ചു എം വിജിൻ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മത്സ്യ തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം എന്ന നിലക്ക് തീരദേശത്തെ പ്രകൃതിയെ ബാധിക്കാത്ത തരത്തിൽ വിശദമായ സാധ്യത പഠനം നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയങ്ങാടിയിൽ ഹാർബർ നിർമ്മിക്കുന്ന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

