1 min read
കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിൽ പൊട്ടിത്തെറി, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാൻ നേതൃത്വം
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷിന്‍റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

അതേസമയം, സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചെന്ന വിമർശനവും നേതാക്കൾക്കുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
