1 min read

കേരള മീഡിയ അക്കാഡമി യുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ Diploma in Audio production കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗണ്ട് എൻജിനീയറിംഗ് , RJ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് ,  വോയിസ് മോഡുലേഷൻ  എന്നീ വിഷയങ്ങൾ ചേർന്നതാണ് ഈ കോഴ്സ്’ .

ഈ  വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള  സർക്കാർ അംഗീകൃത  ഡിപ്ലോമ നേടാം .  കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം – കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക്  അവരവർക്ക് സൗകര്യപ്രദമായ  സെൻ്ററിൽ ജോയിൻ ചെയ്യാം . 

ഇരു സെൻ്ററുകളിലും   പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും . രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . 

പ്ലസ്ടു പാസ്സായിരിക്കണം എന്നതാണ് മിനിമം വിദ്യാഭ്യാസ യോഗ്യത .  പ്രായപരിധി ഇല്ല . ഫീസ് 25000 രൂപ .  അപേക്ഷ ലഭിക്കേണ്ട  അവസാന തീയതി 2026 മാർച്ച് 14 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
കൊച്ചി സെൻ്റർ : 7356751960
തിരുവനന്തപുരം സെൻ്റർ :
9744844522

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!