1 min read

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ. സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പശ്ചിമ ബംഗാളിൽ ബിജെപി സർകാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളിൽ ഉൾപ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തരവിറക്കി.

എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളിൽ അസംബ്ലികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാണ് എന്ന് സർക്കാർ വ്യക്തമാക്കുന്നു.എയ്ഡഡ് അൺ എയ്ഡഡ് മദ്രസകളിൽ ക്ലാസ് ആരംഭിക്കും മുമ്പ് വന്ദേ മാതരം നിർബന്ധമായും ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശത്തിലുണ്ട്.. ബംഗാളിൽ മദ്രസകളിൽ ഉൾപ്പെടെ വന്ദേ മാതരം നിർബന്ധമാക്കുമ്പോൾ മറുവശത്ത് നാഗാലാൻഡ് ഭരിക്കുന്ന നട സഖ്യകക്ഷി നാഗ പീപ്പിൾസ് ഫ്രണ്ട് വന്ദേ മാതരം സംസ്ഥാനത്ത് നിർബന്ധമാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇക്കാര്യത്തിൽ ബിജെപി ഇപ്പോഴും മൗനം തുടരുകയാണ്. നാഗാലൻഡിലെ ക്രിസ്ത്യൻ ഭൂരിപക്ഷ വിശ്വാസത്തിനും സംസ്കാരത്തിനും ഭീഷണിയാണ്” വന്ദേമാതരം എന്നാണ് വിമർശനം. വന്ദേമാതരം ആലാപനം നിർബന്ധമാക്കുന്നത് നാഗ സംസ്കാരത്തിനും വിശ്വാസത്തിനും നേരിട്ടുള്ള ഭീഷണിയായിരിക്കുമെന്ന് ആണ് എൻപിഎഫ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!