കേരളത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുവാൻ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അഭ്യർത്ഥിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:👇
കേരളത്തിന്റെ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കേരളത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമായതാക്കുവാൻ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലപ്പെട്ടതാണ്.

വൈദ്യുതി വിതരണം, ബിൽ സംവിധാനങ്ങൾ, ലോ വോൾട്ടേജ് പ്രശ്നങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, സൗരോർജ വികസനം, ഉപഭോക്തൃ സേവനം തുടങ്ങി ഏത് വിഷയത്തിലും നിങ്ങൾക്ക് നിർദേശങ്ങളുണ്ടെങ്കിൽ കമന്റിലൂടെ പങ്കുവെക്കൂ.
ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മികച്ച മാറ്റങ്ങൾ സാധ്യമാകുന്നത്. നിങ്ങളുടെ നിർദേശങ്ങൾ കേരളത്തിന്റെ വൈദ്യുതി ഭാവിക്ക് കരുത്താകട്ടെ.

