ഡോക്ടർമാരുടെ സേവനം സമൂഹത്തിന് വിലമതിക്കാൻ കഴിയാത്തത്. – ആരോഗ്യ മന്ത്രി
1 min read

ഡോക്ടർമാരുടെ സേവനം സമൂഹത്തിന് വിലമതിക്കാൻ കഴിയാത്തത്. – ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സ്വന്തം കുടുംബ കാര്യങ്ങൾ പോലും മാറ്റി വെച്ച് ഡോക്ടർമാർ നടത്തുന്ന സേവനം സമൂഹത്തിന് വിലമതിക്കാൻ കഴിയാത്തതെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.

തിരുവനന്തപുരത്ത് ഐ എം എ സംസ്ഥാന ഘടകം സംഘടിപ്പി ച്ച
ഡോക്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആരോഗ്യ രംഗത്തിന് മികച്ച സംഭാവന നൽകിയവരാണ് കേരളത്തിലെ ഡോക്ടർമാർ, കേരളത്തിൽ പകർച്ചവ്യാധികൾ തടയാനായത് ഡോക്ടർമാർ മുതൽ തുപ്പുകാർ വരെയുള്ളവരുടെ ഏകോപനമാണ്, എല്ലാ വകുപ്പുകളുടെ ഏകോപനമാണ് പകർച്ചവ്യാധി വ്യാധി തടയൽ, എന്നാൽ എന്തെങ്കിലും പ്രശ്നം വന്നാൽ പഴി ആരോഗ്യ വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.

പുതിയ സർക്കാർ വന്ന് സമയ പരിധിക്കുള്ളിൽ പല പകർച്ച വ്യാധികളും പ്രതിരോധിക്കാൻ കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ സിസ്റ്റമാറ്റിക്ക് പ്രവർത്തനമാണ് അതിന് കഴിഞ്ഞത്. ആരോഗ്യ വകുപ്പിന് പൂമാലകൾ കുറവാണ്. കല്ലേറാണ് കൂടുതൽ ലഭിക്കുന്നത്. ഓരോ വർഷവും ഉണ്ടാകുന്ന പകർച്ചവ്യാധികൾ കുറക്കാനുള്ള സത്വര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജുകളിലെ തള്ളിക്കയറ്റം കുറയ്ക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തപ്പെടുത്തും. ഡോക്ടർമാർക്ക് പൂർണ്ണമായ സംരക്ഷണം സർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പു നൽകി.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായിരുന്നു. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എം.എൻ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ റോയി ആർ ചന്ദ്രൻ, മുൻ ദേശീയ പ്രസിഡന്റ് എ മാർത്താണ്ഡ പിള്ള, ദേശീയ വൈസ് പ്രസിഡന്റ് ആർ രമേശ്, ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ സുനിൽ. ബി
തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആർ, സെക്രട്ടറി ഡോ സ്വപ്ന എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ഡോക്ടേഴ്സ് അവാർഡുകൾ ഡോ. ബി ശങ്കർ, ഡോ സുബ്രഹ്മണ്യ അയ്യർ, ഡോ ലിസ തോമസ്, ഡോ മുഹമ്മദ് അനസ് കെ പി എന്നിവർ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!