

ഇടവ : മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഭാരതത്തിന്റെ പ്രത്യേകത, ഗുരുശിഷ്യ ബന്ധത്തിന് പ്രാധാന്യമുള്ളതാണ് ഭാരതത്തിന്റെ വിദ്യാഭ്യാസമെന്നും അധ്യാപക വിദ്യാർത്ഥി ബന്ധത്തിന് പ്രാധാന്യമുള്ള ഒരു സംസ്കാരമാണ് ഭാരതം ലോകത്തിനു മുന്നിൽ കാഴ്ച വെച്ചിട്ടുള്ളതെന്നും ബി.ബി. ഗോപകുമാർ എംഎൽഎ. ബി ജെ പി ഇടവ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മികച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായ ശ്രേഷ്ഠത പുരസ്കാർ – 2026ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ചാത്തന്നൂർ എംഎൽഎ യായ അദ്ദേഹം.

ബിജെപി ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്മിത്ത്.ബി അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡണ്ട് റെജികുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവ്, ഇലകമൺ സതീശൻ, വർക്കല മണ്ഡലം പ്രസിഡന്റ് അഡ്വ: ജോബിൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സനിൽ വെട്ടൂർ, സുനിൽകുമാർ, മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം മാവിള ബാബു, മഹിളാമോർച്ച വർക്കല മണ്ഡലം പ്രസിഡന്റ് അനുശ്രീ, എസ് സി മോർച്ച വർക്കല മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കാപ്പിൽ, സേവാഭാരതി ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിനേശ്. എസ്, ഒബിസി മോർച്ച ഇടവ മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, മഹിളാ മോർച്ച ഇടവ മണ്ഡലം പ്രസിഡന്റ് ഷീബ.ആർ, മഹിളാമോർച്ച ഇടവ പഞ്ചായത്ത് സെക്രട്ടറി സന്ധ്യ. എസ്, യുവമോർച്ച ഇടവാ പഞ്ചായത്ത് പ്രസിഡന്റ് ആര്യ, യുവമോർച്ച ഇടവ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിവശങ്കർ, ബിജെപി ഇടവാ പഞ്ചായത്ത് ട്രഷറർ ശശികല, വൈസ് പ്രസിഡന്റ് വന്ദന, അഭിലാഷ്. ജി, ബിജെപി ഇടവാ പഞ്ചായത്ത് സെക്രട്ടറി പ്രമോദ് രാജ്, നിഷ, കൺവീനർ ഗില്‍ബര്‍ട്ട്, ഇടവ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ രവീന്ദ്രൻ നായർ, ബിജെപി ഇടവ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു മായാദാസ് തുടങ്ങിയവർ സംസാരിച്ചു.


ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ, ബിജെപി ഇടവാ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സ്മിത്ത്. ബി ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി. ഇടവ പഞ്ചായത്ത് പ്രദേശത്തു നിന്നും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു.

















Leave a Reply