ലിയോണൽ മെസിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ വിവരശേഖരണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം ജി എസ് ടി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടന്നിരുന്നതായി ജിഎസ്ടി അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ജിഎസ്ടി ഉദ്യോഗസ്ഥർ സ്പോൺസർക്ക് വഴിവിട്ട് സഹായം ചെയ്തെന്ന വിവരവും പുറത്തുവന്നിരുന്നു. മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ കൂടി വൈകാതെ ചോദ്യം ചെയ്യും.

മുൻ കായിക മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഫയലും പരിശോധിക്കും. വി അബ്ദുറഹിമാന്റെ സ്പെയിനിലേക്കുള്ള യാത്രയടക്കം എസ്ഐടിയുടെ അന്വേഷണ പരിധിയിൽ ഉണ്ട്. ഇന്നലെ ജി എസ് ടി ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി എടുത്തിരുന്നു. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ ആയിരുന്ന രത്നാകരൻ നിലവിലെ ജി എസ് ടി ഇന്റലിജൻസ് ഓഫീസർ സജിനി എന്നിവരുടെ മൊഴിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി രേഖപ്പെടുത്തിയത്.
കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയിൽ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിൽ എടുത്തിരുന്നു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

















Leave a Reply