Advertisement

കാപ്പിൽ ഗവ. എച്ച്എസ്എസിലെ സ്കൂൾ കലോത്സവമായ ‘കേളീരവം’ ആരംഭിച്ചു.

കാപ്പിൽ ഗവ. എച്ച്എസ്എസിൽ ‘കേളീരവം’ തുടങ്ങി

വർക്കല: കാപ്പിൽ ഗവ. എച്ച്എസ്എസിലെ സ്കൂൾ കലോത്സവമായ ‘കേളീരവം’ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആദർശ് എസ്.എസ്. കലോത്സവം ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ മുഖ്യപ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡന്റ് റംലാ ബീവി. എൻ. അധ്യക്ഷയായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കൃഷ്ണകുമാർ, ഇടവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, പുത്തലീ ഭായ്, ഷൈലജ, സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് ബിനു തങ്കച്ചി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുന്ന കലോത്സവം ഒക്ടോബർ 9ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!