Advertisement

അഭിരാമിനെ കൊലപ്പെടുത്തിയ കേസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികള്‍

അഭിരാമിനെ കൊലപ്പെടുത്തിയ കേസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികള്‍ ശ്രീകാര്യത്ത് 17 വയസുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികള്‍. ഉമര്‍, ആനന്ദ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിരാമിന്റെ ഫോണും പ്രതികള്‍ ഒളിപ്പിച്ചെന്നാണ് വിവരം.
ഇത് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കേസിലെ പ്രതികളായ 17 വയസുകാരനെയും ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെയും വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

നാലുപേരും ചേര്‍ന്നാണ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത് എന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!