തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (ശരദ് പവാർ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ അങ്കണവാടിയിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

NYC-SP സംസ്ഥാന ട്രഷറർ അഡ്വ. പ്രണവ് ആർ. അരവിന്ദ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. NYC-SP ജില്ലാ സെക്രട്ടറി അഡ്വ. അനീഷ് അധ്യക്ഷത വഹിച്ചു.

NCP (SP) ജില്ലാ പ്രസിഡന്റ് ഇടക്കുന്നിൽ മുരളി, സംസ്ഥാന സെക്രട്ടറി ബാബു സുരേഷ്, സിപിഎം ഏരിയ കമ്മിറ്റി അംഗം ഷാഹിൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. NYC-SP ജില്ലാ ഭാരവാഹികളായ എബി ആന്റണി, ഗോകുൽ, സുജിത് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. അങ്കണവാടിയിലേക്ക് ആവശ്യമായ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും കൈമാറി. കുട്ടികൾക്കൊപ്പം സന്തോഷം പങ്കിട്ടും അവരുടെ പഠന-വിനോദ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയും പരിപാടി ശ്രദ്ധേയമായി.
















Leave a Reply