1 min read

മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്. അതേസമയം രാഹുലിനു വേണ്ടി മുൻകൂർ ജാമ്യ അപേക്ഷ നൽകിയത് ആർഎസ്എസ് അഭിഭാഷകനായ ശേഖർ ജി തമ്പിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. അതിജീവിത അനുഭവിച്ച ക്രൂര പീഡനങ്ങൾ തീയതികൾ സഹിതമാണ് എഫ്ഐആറിൽ പറയുന്നത്. ഗർഭിണിയായിരിക്കെയും രാഹുൽ അതിജീവിതയെ പല തവണ പീഡിപ്പിച്ചുവെന്ന് ഗുരുതര കണ്ടെത്തൽ. നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് […]

1 min read

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസിൽ എത്താൻ ആയിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുൽ അവകാശപ്പെടുന്നത്. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലെ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ […]

error: Content is protected !!