1 min read

ചെന്നെയിൽ സ്കൂൾവാനിൽ ട്രെയിനിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു

ചെന്നൈ കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. ഗേറ്റ് കീപ്പറായിരുന്ന പങ്കജ് കുമാറിനെയാണ് ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തത്. കടലൂരിലെ സെമ്മങ്കുപ്പത്തിൽ ഇന്ന് രാവിലെ 7.45നായിരുന്നു അപകടം നടന്നത്. കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോഴാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് വ്യക്തമായി. […]

1 min read

മുസ്‌ലിം ലീഗ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതാ പ്രാതിനിധ്യം

ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗൺസിൽ യോഗം നടന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും […]

error: Content is protected !!