
ചേരാനല്ലൂര്‍ വാഹന അപകട കേസില്‍ 17 വയസുകാരന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാകില്ല. 17കാരനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ബിഎന്‍എസ് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് റദ്ദാക്കി. പൊലീസ് നല്‍കിയ ജാമ്യം നിലനില്‍ക്കും.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീലുകള്‍ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പ്രതികരിച്ചു. ചേരുന്നല്ലൂര്‍ വാഹന അപകട കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീലുകള്‍ ആണ് കോടതി തള്ളിയത്.17 കാരനെതിരെ എന്ത് അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതെന്നും കോടതി ചോദിച്ചു.ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുവെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പ്രതികരിച്ചു.

17 കാരന്റെ പിതാവും കേസിലെ രണ്ടാം പ്രതിയുമായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി അഡീഷണല്‍ ജഡ്ജി നിലവില്‍ സഹകരിക്കുന്നുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അക്കാര്യം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

















Leave a Reply