1 min read

ഗുണ്ടും അമിട്ടും കുഴിമിന്നലും വേണ്ട, ബാരിക്കേഡ് കെട്ടി കാണികളെ മാറ്റി നിര്‍ത്തണം; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതി

പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന് വെടിക്കെട്ടിന് അനുമതി. പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താൻ അനുവദിച്ച് എഡിഎം ടി മുരളി ഉത്തരവിട്ടു. ലൈസന്‍സി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ വെടിക്കെട്ട് നടത്താവൂ. ​ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോ​ഗിക്കാൻ അനുമതിയില്ല. 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിർദേശങ്ങൾ […]

error: Content is protected !!