തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.ഇന്നലെയാണ് സംഭവമുണ്ടായത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണംഎടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ അഭിമന്യു ഹോട്ടലില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ കൂട്ടിമുട്ടുകയായിരുന്നു. അതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ […]
