ശക്തമായ കാറ്റും മഴയും: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങൾ. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ട്.വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാറുകൾ മൂലം ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനകം തന്നെ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകിയതായും അധികൃതർ വ്യക്തമാക്കി. മറ്റ് മേഖലകളിലും പുനസ്ഥാപന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. […]
