1 min read

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മണലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മണലിൽ നിന്നു സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം മണലിൽ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം […]

error: Content is protected !!