1 min read

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ അയ്യനെ കാണാന്‍ ഭക്തരുടെ നീണ്ട നിര. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതല്‍ ദിനംപ്രതി 90,000 ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് തിരക്ക് തുടരുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തില്‍ രാത്രി വൈകി അവലോകന യോഗങ്ങള്‍ ചേരും. വരും ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് […]

1 min read

സ്വർണ്ണപ്പാളിവിവാദം ; ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം

ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ […]

error: Content is protected !!