പ്രായം 24 നും 55നും ഇടയിലാണോ?; കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം
കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ
ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം. www.kcmd.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം. 30+ സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5
വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ
വാഹന വകുപ്പിൽനിന്നു കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും
വായിക്കാനും അറിയണം.
∙പ്രായം: 24–55.
∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ
ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ
‘ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി–സ്വിഫ്റ്റ്’ എന്ന പേരിലെടുത്ത
റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്കണം. കെഎസ്ആർടിസി
ജീവനക്കാർക്കു ഡിപ്പോസിറ്റ് ഇല്ല.

