ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ചുമതലയേറ്റു
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ഗുരുദേവ മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, . ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി സുക്ഷ്മാനന്ദ, , സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ , സ്വാമി വിശാലാനന്ദ എന്നിവരും ഭക്ത ജനങ്ങളും പങ്കെടുത്തു. നിലവില്‍ കാഞ്ചീപുരം ൾീനാരായണ സേവാൾമം പ്രസിഡന്‍റും കാഞ്ചീപുരം ൾീനാരായണ ഗുരു മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ സെക്രട്ടറിയുമാണ് സ്വാമി.

