1 min read

വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്; ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് 

വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്
വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവും ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 3ന് വട്ടപ്ലാംമൂട് മൂകാംബിക കൺവെൻഷൻ സെന്ററിൽ നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ആദരിക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മന്തി വി.എൻ. വാസവൻ മുഖ്യപ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും.

അടൂർ പ്രകാശ് എം.പി, അഡ്വ.വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വർക്കല നാരായണഗുരുകുലത്തിന് സമീപം ടീച്ചേഴ്‌സ് കോളനിയിലാണ് രണ്ടര കോടി രൂപ ചെലവഴിച്ച് ശിവഗിരി യൂണിയൻ ആസ്ഥാന മന്ദിരം നിർമ്മിച്ചത്.

ഫോട്ടോ: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ വെളളാപ്പളി നടേശൻ നവതി മന്ദിരം

200 പേർക്കിരിക്കാവുന്ന പ്രാർഥനാ ഹാൾ, കൗൺസിൽ ഹാൾ, ഗസ്റ്റ് ഹൗസ്, ഭാരവാഹികൾക്ക് ഓഫീസ് തുടങ്ങിയവ ഇരുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി. ജയപ്രകാശൻ കല്ലമ്പലം, സെക്രട്ടറി അജി.എസ്.ആർ.എം, വൈസ് പ്രസിഡന്റ് ജി. തൃദീപ്, കൗൺസിലർ വി. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി. ജയപ്രകാശൻ കല്ലമ്പലം, സെക്രട്ടറി അജി.എസ്.ആർ.എം, വൈസ് പ്രസിഡന്റ് ജി. തൃദീപ്, കൗൺസിലർ വി. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!