1 min read
എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയിലേക്ക് ധ്വജപ്രതിഷ്ഠ ആധാരശില ശിവഗിരിയിൽ നിന്നും എത്തിച്ചു.
ശിവഗിരി : എസ്എൻഡിപി യോഗം കോട്ടയം യൂണിയനിൽ പെട്ട പള്ളം 28 ബി ശാഖയിലേക്കുള്ള ധ്വജപ്രതിഷ്ഠയ്ക്കുള്ള ആധാരശില ശിവഗിരി മഹാസമാധിയിലെ പൂജയെ തുടർന്ന് പ്രത്യേക വാഹനത്തിൽ പള്ളത്ത് എത്തിച്ചു. മഹാസമാധിയിൽ സ്വാമി ശ്രീനാരായണദാസിന്റെ കാർമികത്വത്തിൽ പൂജയെ തുടർന്ന് സ്വാമിയിൽ നിന്നും ശാഖയോഗം പ്രസിഡൻ്റ് കെ കെ രമേശ് ശില സ്വീകരിച്ചു. വൈസ് പ്രസിഡൻ്റ് അജിമോൻ, സെക്രട്ടറി ജയമോൻ, മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.


