വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ട്രാക്കിൽ കയറിയ ഓട്ടോയിൽ ഇടിച്ചു

കാസർകോട് തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽരാത്രി 10 മണിയോടെ ട്രാക്കിൽ കയറിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിന്റെ നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ പ്ലാറ്റ്ഫോമിലേക്ക് ഉണ്ടായിരുന്ന വഴിയിലേക്ക് ഓട്ടോ വഴി തെറ്റി ഓടിച്ചു നിയന്ത്രണം തെറ്റി ട്രാക്കിലേക്ക് മറിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.കല്ലമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവർ സുധി പോലീസ് കസ്റ്റഡിയിലാണ്.

ഓട്ടോയിൽ യാത്രക്കാർ ഇല്ലാത്തിരുന്നതും ട്രെയിൻ വളവ് തിരിഞ്ഞ് വരുന്ന സമയം ലോക്കോ പൈലറ്റ് ട്രാക്കിൽ ഓട്ടോ കണ്ടു വേഗത കുറച്ചതും വലിയ അപകടം ഒഴിവായി.സംശയം.ഓട്ടോ തകർന്ന നിലയിലാണ്.

ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് സംശയം. ഇയാൾക്ക് സാരമായ പരിക്കുകൾ ഒന്നും തന്നെ ഇല്ല.അപകടത്തെ തുടർന്ന് ട്രെയിൻ ഏറെ നേരം പിടിച്ചിട്ടു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു.

റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം വിദഗ്ദർ എത്തി പരിശോധിച്ച ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.

കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!