തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലകളോടനുബന്ധിച്ചുള്ള, കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലേക്കായി ചൊവ്വാഴ്ച(നാളെ) രാവിലെ 11 മുതൽ 1 മണി വരെ വൈദ്യുത വിതരണം നിർത്തിവയ്ക്കുന്നതിനാൽ തൽസമയം 75 എംഎൽഡി, 72 എം എൽ ഡി ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെടും.

ഇക്കാരണത്താൽ തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, ഒബ്സർവേറ്ററി, ഐരാണിമുട്ടം എന്നീ ജലസംഭരണികളിൽ നിന്നു വിതരണം നടത്തുന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം പുന:സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

