സ്വർണവില ഇന്ന് കേരളത്തിൽ ‘അപ്രതീക്ഷിതമായി’ കുറഞ്ഞു.

സ്വർണവില ഇന്ന് കേരളത്തിൽ ‘അപ്രതീക്ഷിതമായി’ കുറഞ്ഞു. യുഎസ്-ഇറാൻ സമാധാന ഡീൽ യാഥാർഥ്യമാകുന്നതിനാൽ ഇന്നലെ ക്രൂഡോയിൽ വില ഇടിയുകയും ഡോളർ ദുർബലമാവുകയും ചെയ്തതോടെ സ്വർണവില കുതിച്ചുകയറിയിരുന്നു. ഇന്നും വില കൂടുമെന്നായിരുന്നു വിലയിരുത്തലെങ്കിലും രാജ്യാന്തരവിലയും കേരളത്തിലെ വിലയും താഴ്ന്നു.



കേരളത്തിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 13,875 രൂപയായി. 120 രൂപ കുറഞ്ഞ് 1,11,000 രൂപയാണ് പവൻവില. രാജ്യാന്തരവില ഔൺസിന് 6 ഡോളർ താഴ്ന്ന് 4323 ഡോളർ‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!