പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തി വീഴ്‌ത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം:  കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ  പെൺകുട്ടി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്നു. 2 മണിയോടെ വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ സഹദ് കഴുത്തിൽ കുത്തി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു. 

രക്തം വാ‍ർന്ന നിലയിൽ പെൺകുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറയ്ക്കു സമീപത്തു വച്ച് പൊലീസ് സഹദിനെ പിടികൂടിയത്. പലതവണ ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!