വർക്കല
കവലയൂർ ഗവ. എച്ച്‌എസ്‌ഇയിൽ എച്ച്‌എസ്‌ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി 19ന് പകൽ 11ന് അഭിമുഖത്തിനെത്തണം.

വെഞ്ഞാറമൂട്
കന്യാകുളങ്ങര ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്.

നെടുമങ്ങാട്
കൊല്ല ഗവ. എൽപിഎസിൽ ഫുൾടൈം അറബിക് (ഫുൾടൈം ജൂനിയർ ലാംഗ്വേജ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 9.30ന്.

പ്രീ മെട്രിക് ഹോസ്റ്റലിൽ അധ്യാപക ഒഴിവ്
നെടുമങ്ങാട്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് മേലോം കോടുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസ് എടുക്കുന്നതിന് ബിരുദം, ബി എഡ്, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം 20നകം നെടുമങ്ങാട് നഗരസഭ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. യുപി വിഭാഗത്തിൽ മൂന്നും ഹൈസ്കൂൾ വിഭാഗത്തിൽ ആറും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547630008
