പ്രകൃതിയെ വായിച്ചറിയുമ്പോഴാണ് യഥാർത്ഥ അറിവ് ലഭിക്കുന്നത്: സി. റഹിം

തിരുവനന്തപുരം – പ്രകൃതിയെ വായിക്കാൻ കഴിയുകയെന്നതാണ് ഏറ്റവും മികച്ച വായനാനുഭവമെന്ന് നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹിം പറഞ്ഞു . സ്വന്തം അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവ് ആർജ്ജിക്കാൻ കഴിയണം.

നമ്മുടെ ചുറ്റുപാടുകളെവായി ക്കുന്നതിലൂടെ മാത്രമെ ഇതു സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു കെ. ആർ. ബി. പി. ആൻ്റ് ഡബ്യു എ യും ശാസ്ത്രവേദി പരിസ്ഥിതി ജാഗ്രതാ വേദിയും ചേർന്നു കരമനയാറിൻ്റ തീരത്തു നടത്തിയ പ്രകൃതി വായനക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക വായന പോലെ പ്രധാനപ്പെട്ടതാണു പ്രകൃതിയിൽ നിന്നു നേരിട്ടു അറിവുകൾ നേടുകയെന്നതും.

എന്നാൽ വിദ്യാർത്ഥികൾക്ക് പ്രകൃതിയുമായി ഇടപഴകാനുള്ള അവസരം വിദ്യാലയങ്ങളിൽ നഷ്ടപ്പെടുകയാണ്. സിലബസിൽ മാത്രം അവരുടെ വായന തളച്ചിടപ്പെടുന്നു  ഇതു മൂലം  ഉന്നതരായ ചിന്തകരും കവികളും കായികതാരങ്ങളും ശാസ്ത്രജ്ഞരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും നമുക്കുണ്ടാ കാതെ പോകുന്നു.

150 കോടി ജനങ്ങൾ അധിവസിക്കുന്ന ഭാരതത്തിൽ നിന്ന് ലോകകപ്പ് ഫുട്ബാളിലേക്ക് ഒരു ടീമിനെ എത്തിക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്നു നമ്മൾ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്  ഉനവിദ്യാഭ്യാസരംഗം മെച്ചപ്പെടുന്നതിനു പ്രാഥമിക വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാകേണ്ടതുണ്ടെന്നും പ്രകൃതിവായന എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു സിലബസിനു പുറത്തുള്ള വായന അവിദ്യാർത്ഥികളിൽ പ്രോസാഹിപ്പിക്കപ്പെടണം പ്രകൃതിനിരീക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കരമന ബണ്ട് റോഡിലൂടെ ഇന്നലെ രാവിലെ (18 .6.2026) നടത്തിയ പ്രകൃതി വായനയിൽ പക്ഷി കാളയും ചിത്രശലഭങ്ങളെയും തുമ്പികളെയും വിവിധ ജാതി മരങ്ങളെയും വള്ളിച്ചെടികളെയും സംഘം പരിചയപ്പെട്ടു.

പ്രകൃതിവായനാനുഭവങ്ങൾ ബോട്ട് ജെട്ടിയിൽ ചേർന്ന യോഗത്തിൽ സംഘാംഗങ്ങൾ പങ്കുവച്ചുകേരള നാച്ചുറൽ ഹിസ്റ്ററി സെക്രട്ടറി അരുൺ സി.ജി. വാക്കേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സ്വാമിനഥാൻ സെക്രട്ടറി ഹരിദാസ് ,ഹരീഷ് .ജി .തമ്പി , മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി. ആർ. ശ്രീകുമാർ, ജി മുരളിധരൻ, മുതിന്ന മധ്യമ പ്രവർത്തകൻഎ.ജെ. ബാബു, സെലിൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!