എസ്.ആർ.സി ആസ്ഥാനത്ത് അന്തർദേശീയ യോഗ ദിനാചരണം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ അന്തർദേശീയ യോഗ ദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച എസ്. ആർ.സി ആസ്ഥാനത്ത് നടന്ന 12 ാം യോഗ ദിനാചരണം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. കെ. സജിത്ബാബു ഐ.എ.എസ് ഉദ്‌ഘാടനം ചെയ്തു.

വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന കേരളം പോലുള്ള സമൂഹങ്ങളിൽ യോഗ നിത്യജീവിതത്തിൻറെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താൻ ഒരുപരിധിവരെ കഴിയും. ആയുഷ് വകുപ്പുമായി ചേർന്ന് യോഗ കൂടുതൽ ആൾക്കാരിൽ എത്തിക്കുന്നതിന് എസ്.ആർ.സി യ് ക്ക് ഇനിയും കൂടുതൽ പ്രവർത്തിക്കാൻ കഴയും എന്നും അദ്ദേഹം പറഞ്ഞു.

എസ് ആർ സി ഡയറക്ടർ ഡോ. പി. പ്രമോദ് അധ്യക്ഷനായിരുന്നു. എസ്.ആർ.സി പ്രോഗ്രാം കോർഡിനേറ്റർ ഡോ. സി.സ്വരാജ്, യോഗ പ്രോഗ്രാമിന്റെ ചുമതലവഹിക്കുന്ന സന്ധ്യ പി. യോഗ അധ്യാപകൻ മോനി വിശാഖൻ, യോഗ മെന്റലിസ്റ് സുമ സി. എസ്, റിഥമിക്ക് ഫിറ്റനസ് പ്രോഗ്രാം ഇൻസ്രക്ടർ ബാബു രാജ് എന്നിവർ സംസാരിച്ചു

