അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: പെയിന്റിംഗ്, കായിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ.
1 min read

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: പെയിന്റിംഗ്, കായിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ.

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ തലസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. നെൽസൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡന്റ് കെ എസ് ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ് രാജിവ് ,  ജില്ലാ സെക്രട്ടറി വിജു വർമ്മ എന്നവരും സന്നിഹിതനായിരുന്നു.  മനോജ് ടി സ്വാഗതം ആശംസിച്ചു. സീനിയർ വൈസ് പ്രസിഡന്റ് എസ് എസ് സുധീർ നന്ദി രേഖപ്പെടുത്തി.

കായിക സംസ്കാരവും ഒളിമ്പിക്സ് മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒളിമ്പിക്സിന്റെ ചരിത്രവും പ്രാധാന്യവും കുട്ടികളിലേക്ക് എത്തിക്കുന്നതായിരുന്നു ക്വിസ് മത്സരം. തെരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളാണ് ക്വിസ് വേദിയിൽ മാറ്റുരച്ചത്. കായിക ലോകത്തെ വർണ്ണക്കാഴ്ചകളും ഒളിമ്പിക്സ് സ്വപ്നങ്ങളും ക്യാൻവാസിൽ പകർത്തിയ പെയിന്റിംഗ് മത്സരവും ഏറെ ശ്രദ്ധേയമായി.

ഈ മാസം 23-ന് നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെയും, ഇന്ത്യയിലെ ഏക വേദിയായ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന്റെയും മുന്നോടിയായാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇത്തരം മത്സരങ്ങൾ ഒരുക്കിയത്. മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജൂൺ 24ന് നടക്കുന്ന നടക്കുന്ന അന്താരാഷ്ട്ര കായിക സെമിനാറിൽ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!