ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം, 3500 കോടിയുടെ കുടിശ്ശികയിൽ നിലവിൽ നടപടിയില്ല
1 min read

ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം, 3500 കോടിയുടെ കുടിശ്ശികയിൽ നിലവിൽ നടപടിയില്ല

ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കം പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!