മധുരയില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു

ശിവഗിരി : മധുര തിരുപ്രംകുണ്ട്രം ശാന്തലിംഗാശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. തിരുനഗര്‍ ശാന്തലിംഗ ജീവ സമാധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര തിരുപ്രംകുണ്ട്രം ശ്രീനാരായണ ഗുരു ശാന്തലിംഗാശ്രമത്തില്‍ സമാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജി എന്‍ നടരാജന്‍ പതാക ഉയര്‍ത്തി. ശിവാനന്ദ സുന്ദരാനന്ദ മഠത്തിലെ സ്വാമി ശിവാനന്ദ, വ്യവസായി രാമചന്ദ്രകുമാര്‍, ഗുരുധര്‍മ്മ പ്രചരണ സഭാ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഇളങ്കോ, ആശ്രമം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരു തമിഴകത്തില്‍ എന്ന പുസ്തകം പ്രകാശനവും നടന്നു.

ചിത്രം – മധുര ശാന്തലിംഗാശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ജയന്തി ഘോഷയാത്ര. ഗുരുധര്‍മ്മ പ്രചരണ സഭാ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഇളങ്കോ, റിട്ട. ഹൈക്കോടതി ജഡ്ജി എന്‍ നടരാജന്‍, ആശ്രമം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, വ്യവസായി രാമചന്ദ്രകുമാര്‍ എന്നിവര്‍ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!