തിരുവനന്തപുരം : നെടുമങ്ങാട് വാഹനാപകടത്തിൽ മകൻ മരിച്ച വിവരം അറിഞ്ഞ വീട്ടമ്മ കിണറിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശിനി ഷീജ ബീഗം (48) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഷീജയുടെ മകൻ
സജിൻ (28) വാഹനാപകടത്തിൽ മരിച്ചിരുന്നു. വയനാട് പൂക്കോട്
വെറ്റിനറി സർവകലാശാല എംവിഎസി
അവസാന വർഷ
വിദ്യാർത്ഥിയായിരുന്നു.
ക്യാമ്പസിലുണ്ടായ അപകടത്തിലാണ്
സജിൻ മരിച്ചത്.
വാഹനാപകടത്തിൽ മകന്
പരിക്കേറ്റതായി വിവരം ലഭിച്ചതിനെ
തുടർന്ന് ബന്ധുക്കൾക്കൊപ്പം
വയനാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു
ഷീജ. ഇതിനിടെ സജിൻ മരിച്ചതായി
ബന്ധുക്കൾക്ക് വിവരം ലഭിച്ചു. എന്നാൽ
ഷീജയെ ഇക്കാര്യം അറിയിക്കാതെ
ബന്ധുക്കൾ ഷീജയെ വീട്ടിൽ
തിരിച്ചെത്തിച്ച ശേഷം വയനാട്ടിലേക്ക്
യാത്ര തിരിച്ചു. രാത്രിയോടെ മകൻ
മരിച്ചതായി ഫേസ്ബുക്ക് വഴി അറിഞ്ഞ
ഷീജ ബന്ധുവീട്ടിലെ കിണറ്റിൽ ചാടി
ജീവനൊടുക്കുകയായിരുന്നു.
