1 min read

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന ബജറ്റെന്ന് ഡോ. വർഗീസ് കുര്യൻ

തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിർണായകമായ അടിത്തറ ഒരുക്കുന്നതാണെന്ന് ബഹ്റൈനിലെ വികെഎൽ & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു. മാരിടൈം സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ,ഇൻവെസ്റ്റ് കേരളം സെൽ, ഓരോ മേഖലകളിലുമുള്ള പ്രത്യേക നിക്ഷേപ സാദ്ധ്യതകൾ , ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്, എംഎസ്എംഇ വളർച്ചാ പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വ്യവസായ […]

1 min read

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: പെയിന്റിംഗ്, കായിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ.

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ തലസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. നെൽസൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡന്റ് കെ എസ് ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഒളിമ്പിക് […]

1 min read

എസ്.ആർ.സി ആസ്ഥാനത്ത് അന്തർദേശീയ യോഗ ദിനാചരണം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ അന്തർദേശീയ യോഗ ദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച എസ്. ആർ.സി ആസ്ഥാനത്ത് നടന്ന 12 ാം യോഗ ദിനാചരണം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്  സ്പെഷ്യൽ സെക്രട്ടറി ഡോ. കെ. സജിത്ബാബു ഐ.എ.എസ് ഉദ്‌ഘാടനം ചെയ്തു. വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന കേരളം പോലുള്ള സമൂഹങ്ങളിൽ യോഗ നിത്യജീവിതത്തിൻറെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താൻ ഒരുപരിധിവരെ കഴിയും. ആയുഷ് വകുപ്പുമായി ചേർന്ന് യോഗ […]

1 min read

ചരമം

വട്ടിയൂർക്കാവ് കോവിൽ വിള പുത്തൻവീട്ടിൽ പരേതരായ ഷാഹുൽ ഹമീദ്, ഷംസുന്നിസായുടെയും ആരിഫ് അബ്ദുൽ റഹ്മാൻ ന്റെ ഭാര്യയുമായ സുനിത ഷാഹുൽ വയസ്സ് 55 മരണപ്പെട്ടു കബറടക്കം 20-6-2026 രാത്രി 8 30ന് വട്ടിയൂർക്കാവ് ജുമാ മസ്ജിദിൽ. മക്കൾ:Dr. അഷ്‌ഫാക്ക് സുലൈമാൻ റോഷൻ അഹമ്മദ് സഹോദരങ്ങൾ: അനസ്, അനീസ്

1 min read

പ്രശസ്‌ത കഥാകാരി
കെ.ആർ. മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ്‌ റീഡറുമായ കെ.ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അംഗമാണ് കെ.ആർ മല്ലിക.  ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററും എസ്. ജെ.യു.കെ  മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റുമായ കെ.പി രവീന്ദ്രനാഥിൻ്റെ ഭാര്യയാണ്. മക്കൾ: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി […]

1 min read

കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ ആഗോള മാതൃക: മന്ത്രി കെ.എം ഷാജി

മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കെ-ഇനം ബ്രാൻഡിലൂടെ ആഗോള വിപണിയിലേക്ക് ശക്തമായ സ്ത്രീ സാന്നിധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞുവെന്നും സ്ത്രീ ഒറ്റയ്ക്കല്ലെന്ന് സമൂഹത്തോട് പറയാൻ സാധിച്ചുവെന്നതാണ് കുടുംബശ്രീയുടെ ശക്തിയെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച, മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്ന ‘പുനർജീവന മധുരം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടമാണ് കുടുംബശ്രീ നടത്തിയതെങ്കിൽ ഇന്ന് അന്താരാഷ്ട്ര […]

1 min read

സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ അഭിമുഖം 20ന്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ പേരുമലയിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 35നും 55നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 20 രാവിലെ 11ന് നെടുമങ്ങാട് പേരുമല ഗവ.ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ട്രെയിനിംഗ് സൂപ്രണ്ട് & പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472-2804772, 9072257945, 9497268594, 9447698429

1 min read

ജീവനക്കാർക്കായി സെൽഫ് എന്യൂമറേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കളക്ടറേറ്റിലെ ജീവനക്കാർക്കായി സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷത വഹിച്ചു. സെൽഫ് എന്യൂമറേഷൻ സംബന്ധിച്ച് ജീവനക്കാരിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേശ് എന്നിവരും ക്യാമ്പയിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ വീടുകളുടെ ഘടന, വാഹനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. സെൽഫ് എന്യൂമറേഷൻ ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്കായി […]

1 min read

ഡിജിറ്റൽ ക്രിയേറ്റീവ് മേഖലയിൽ കരിയർ തേടുന്നവർക്ക് അവസരമൊരുക്കി കേരള കാർട്ടൂൺ അക്കാദമി

ജൂണ്‍ 25 ന് ‘ഡിജിറ്റല്‍ മാസ്റ്റര്‍ ക്ലാസ്’ജൂണ്‍ മാസം 25 ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നിങ്ങളുടെ ലോകം പണിയൂ എന്ന മാസ്റ്റര്‍ ക്ലാസ് നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും ഒരുക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷനുമായി ചേര്‍ന്നാണ് മാസ്റ്റര്‍ ക്ലാസും, കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും കേരള കാര്‍ട്ടൂണ്‍ അക്കാദമി […]

1 min read

പ്രകൃതിയെ വായിച്ചറിയുമ്പോഴാണ് യഥാർത്ഥ അറിവ് ലഭിക്കുന്നത്: സി. റഹിം

തിരുവനന്തപുരം – പ്രകൃതിയെ വായിക്കാൻ കഴിയുകയെന്നതാണ് ഏറ്റവും മികച്ച വായനാനുഭവമെന്ന് നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹിം പറഞ്ഞു . സ്വന്തം അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവ് ആർജ്ജിക്കാൻ കഴിയണം. നമ്മുടെ ചുറ്റുപാടുകളെവായി ക്കുന്നതിലൂടെ മാത്രമെ ഇതു സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു കെ. ആർ. ബി. പി. ആൻ്റ് ഡബ്യു എ യും ശാസ്ത്രവേദി പരിസ്ഥിതി ജാഗ്രതാ വേദിയും ചേർന്നു കരമനയാറിൻ്റ തീരത്തു നടത്തിയ പ്രകൃതി വായനക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക വായന പോലെ പ്രധാനപ്പെട്ടതാണു പ്രകൃതിയിൽ […]

error: Content is protected !!