കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന ബജറ്റെന്ന് ഡോ. വർഗീസ് കുര്യൻ
തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിർണായകമായ അടിത്തറ ഒരുക്കുന്നതാണെന്ന് ബഹ്റൈനിലെ വികെഎൽ & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു. മാരിടൈം സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ,ഇൻവെസ്റ്റ് കേരളം സെൽ, ഓരോ മേഖലകളിലുമുള്ള പ്രത്യേക നിക്ഷേപ സാദ്ധ്യതകൾ , ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്, എംഎസ്എംഇ വളർച്ചാ പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വ്യവസായ […]
