യൂണിഫോംഡ് സർവ്വീസ് – നിയമന പരിശീലനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട “യൂണിഫോംഡ് സർവ്വീസ് – നിയമന പരിശീലനം” എന്ന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിയ്ക്കുന്ന യുവതി – യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുളള ആരോഗ്യവാന്മാരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. കുറഞ്ഞത് എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസമുളള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുണ്ടാവുകയുളളൂ. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെൻ്റീമീറ്ററും, വനിതകൾക്ക് 157 സെൻ്റിമീറ്ററും […]
