1 min read

CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്

സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് […]

1 min read

വയനാട് ബത്തേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്കും ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 339 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മാനന്തവാടി മെഡിക്കൽ കോളേജ് ലാബ് ടെസ്റ്റിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടിയത്. രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. […]

1 min read

ശബരിമല സ്വർണ്ണകൊള്ളക്കേസ് : പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. ഹൈക്കോടതി ഇടക്കാല ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം […]

1 min read

ബലാത്സം​ഗ കേസ്‌: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാ‌ട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം […]

1 min read

തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി

തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി.കരമന മുതൽ ആഴാങ്കൽ വരെയുള്ള കരമനയാറിൻ്റെ തീരത്തു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടവഴിയും മറ്റു വികസന പ്രവർത്തനങ്ങളും നടത്തിയപ്പോൾ ധാരാളം മരങ്ങൾ ഇവിടെ നിന്നു മുറിച്ചുമാറ്റപ്പെട്ടു. ഇതിനുപരിഹാരമായി നടക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചു നാട്ടുകാർ നാൽപതോളം അപൂർവ്വ മരങ്ങൾ നട്ട് വികസന പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്നതിനുമാതൃക കാട്ടുകയായിരുന്നു പുഴയോര ആവാസ […]

1 min read

യുവാക്കളുടെ മാനസികാരോഗ്യത്തിനായി ‘അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച്ചു

യുവാക്കളുടെ മാനസികാരോഗ്യത്തിനായി ‘അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച്ചു തിരുവനന്തപുരം: യുവാക്കളുടെ മാനസികാരോഗ്യവും വൈകാരിക ക്ഷേമവും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ‘ലെറ്റ്‌സ് ലിവ്’ എൻ.ജി.ഒയും സംയുക്തമായി സംഘടിപ്പിച്ച ‘അൺഫിൽട്ടേർഡ്’ പദ്ധതിയുടെ ഒന്നാം സീസൺ സമാപിച്ചു. കളക്ടറേറ്റിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേഷ് എന്നിവർ പങ്കെടുത്തു. യുവതലമുറയ്ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും സഹായം തേടാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ […]

1 min read

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവ്; ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാ​ഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം […]

1 min read

സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലിഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിനായി, കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. […]

1 min read

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 […]

1 min read

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു: ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയാണ് കുറഞ്ഞത്. 1,12,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്. 14,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് സ്വര്‍ണത്തിന് വിനയായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം […]

error: Content is protected !!