1 min read

തിരുവനന്തപുരം മെട്രോ: DPR സർക്കാരിലേക്ക്‌, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

തിരുവനന്തപുരം: തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവുമുൾപ്പെടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യറാക്കുന്ന പൂർണമായ ഡി.പി.ആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഡി.പി.ആർ. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എലിന്റെ നിഗമനം. പൂർണമായും എലിവേറ്റഡ് (ഉയരപ്പാത) എന്നനിലയിലുള്ള നിർമാണമാണ് ഡി.പി.ആറിൽ നിർദേശിക്കുകയെന്നാണ് സൂചന. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന […]

1 min read

ജോബ് ഡ്രൈവ് 20ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 രാവിലെ 11ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാമത്തെ നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ജോബ് ഡ്രൈവ് നടത്തുന്നത്. മിനിമം പത്തം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവരായ 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതിനു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജോബ് ഡ്രൈവിൽ പങ്കെടുക്കാം. മാനേജ്‌മെന്റ്‌ […]

1 min read

സംസ്ഥാന ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും : മന്ത്രി ഷിബു ബേബിജോൺ

കേരളത്തിലെ ജൈവവൈവിധ്യങ്ങൾ പരിചയടപ്പെടുത്തുന്നതിനും പുതുതലമുറയിൽ അവബോധം വളർത്തുന്നതിനുമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായി സെക്രട്ടേറിയറ്റിൽ നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനനിയമം നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും നടത്തുകയില്ലെന്നും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള വനസംരക്ഷണ പദ്ധതികൾക്കായിരിക്കും സർക്കാർ പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു. കാടുകൾക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യമാണ്. മൂന്നാർ അടക്കമുള്ള വനാതിർത്തി പങ്കിടുന്ന വിനോദസഞ്ചാര മേഖലയിലെ വർധിച്ച തിരക്ക് നിയന്ത്രിക്കപ്പെടണം. ഇവിടങ്ങളിലെ […]

1 min read

നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു ; സമ്പർക്ക പട്ടികയിലെ രണ്ടുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു.  4 പേർ നിരീക്ഷണത്തിൽ തുടരുന്നു. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ […]

1 min read

കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്

വിദഗ്ധരെയും കർഷകരെയും ഒരുമിപ്പിക്കും – കൃഷിമന്ത്രി ടി. സിദ്ദിഖ് സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും […]

1 min read

ഐ.എച്ച്.ആർ.ഡി ഹ്രസ്വകാല കോഴ്‌സുകളും ഇന്റേൺഷിപ്പും: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എക്‌സൽ ആൻഡ് ഫിനാൻഷ്യൽ മോഡലിങ്, കമ്പ്യൂട്ടേഷണൽ മെത്തേഡ്‌സ് ഫോർ റിയൽ വേൾഡ് പ്രോബ്ലംസ്, ഡാറ്റ അനാലിസിസ് ആൻഡ് വിഷ്വലൈസേഷൻ ഇൻ ഫിനാൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഒഫീഷ്യൽ മാനേജ്മെന്റ് ആൻഡ് പ്രൊഫഷണൽ സ്‌കിൽസ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി സ്‌കിൽസ്, ഒപ്പം സംരംഭകത്വ വികസനവുമായി […]

1 min read

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.  കേന്ദ്ര മോട്ടോര്‍ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ എച്ച്‌ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം. മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വെഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ […]

1 min read

സെന്‍സസ് 2027: സംസ്ഥാന പോലീസ് മേധാവി സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി

സെന്‍സസ് 2027 ന്‍റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ  ആസാദ് ചന്ദ്ര ശേഖര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍  സെന്‍സസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി അദ്ദേഹം വൃക്തിഗത വിവരങ്ങള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെന്‍സസ് എന്നത് ഒരു രാജ്യത്തിന്‍റെ വ്യവസ്ഥാപിതമായ പുരോഗതിയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങളാണ്. പോലിസ് സേനയില്‍ ഉള്ളവരുള്‍പ്പെടെ എല്ലാവരും സെല്‍ഫ് എന്യൂമറേഷന്‍ നടത്തി സെന്‍സസിന്‍റെ ഭാഗമാകണമെന്നും സെൻസസ് 2027 വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോലീസ് ആസ്ഥാനത്തെ ഐ. […]

1 min read

ഡോ. എം ജി രാജമാണിക്യം IAS കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം IAS ചുമതലയേറ്റു. 2008 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട് മധുരൈ സ്വദേശിയാണ്. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡലോടെ എം ഇ ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുള്ള അദ്ദേഹം പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുണ്ട്. കുളങ്ങളുടെ സംരക്ഷണവുമായി […]

1 min read

അധ്യാപക ഒഴിവ്

വർക്കലകവലയൂർ ഗവ. എച്ച്‌എസ്‌ഇയിൽ എച്ച്‌എസ്‌ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി 19ന് പകൽ 11ന് അഭിമുഖത്തിനെത്തണം. വെഞ്ഞാറമൂട്കന്യാകുളങ്ങര ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്. നെടുമങ്ങാട്കൊല്ല ഗവ. എൽപിഎസിൽ ഫുൾടൈം അറബിക് (ഫുൾടൈം ജൂനിയർ ലാംഗ്വേജ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 9.30ന്. പ്രീ മെട്രിക് ഹോസ്റ്റലിൽ അധ്യാപക ഒഴിവ്നെടുമങ്ങാട്പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് മേലോം കോടുള്ള പെൺകുട്ടികളുടെ […]

error: Content is protected !!