1 min read
പ്ലസ് ടു വിദ്യാർഥികൾക്കെതിരെ റാഗിങ്ങിന് പരാതി; സംഭവം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വി എച്ച് എസ് എസിൽ
തിരുവനന്തപുരത്ത് സ്കൂളിൽ റാഗിങ്ങ് നടന്നതായി പരാതി. പ്ലസ്‌വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ അക്രമിച്ചതായാണ് പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ്എസിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പ്ലസ് വൺ വിദ്യാർഥിയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. രണ്ടു വിദ്യാർഥികൾക്ക് പരുക്ക് സംഭവിച്ചിട്ടുണ്ട്.

അധ്യാപകർ അക്രമിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നു എന്നും പരാതിയിൽ പറയുന്നു. പ്ലസ് വൺ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പത്തോളം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ ഏഴ് പേരെ സ്കൂൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
