Advertisement

‘തൂഫാന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു’;അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൻ്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി അറിയിച്ചു.

വനിതാ പൊലീസുകാരുടെ സംഖ്യ 30% ആക്കാനുള്ള നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചുവെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ജയിൽ പ്രൊപ്പോസൽ സമർപ്പിച്ചു.നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിന് നിർദേശം സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിൽ പദ്ധതിയും കൈമാറിയെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!