ശിവഗിരി: ഐ എസ് ആർ ഒ നാടിന്റെ അഭിമാനമാണെന്നും, നാൾക്ക് നാൾ അഭിവൃത്തി നേടി മുന്നേറുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഐ എസ് ആർ ഒ ചെയർമാൻ ഡോ: എസ് സോമനാഥനോട് പറഞ്ഞു.

പതിറ്റാണ്ടുകൾക്ക് മുമ്പേ ഗുരുദേവന്റെ ആഗ്രഹമായിരുന്നു സാങ്കേതിക ശാസ്ത്രത്തിൻറെ വളർച്ചയും അവ സാധാരണ ജനങ്ങളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയും. അത് ഐ എസ് ആർ ഒ സാധ്യമാകുന്നതിൽ ശിവഗിരി മഠത്തിന് ഏറെ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.

91 മത്ശിവഗിരി തീർത്ഥാടനത്തോടാനുബന്ധിച്ചുള്ള സാങ്കേതിക ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി എത്തിച്ചേർന്ന ഡോ. എസ്. സോമനാഥ് സമാധി മന്ദിരത്തിൽ സന്ദർശിച്ച് പ്രണാമം അർപ്പിച്ച് ശേഷം ഗസ്റ്റ് ഹൗസിൽ സന്യാസി ശ്രേഷ്ഠന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് സ്വാമിജി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചത്.















Leave a Reply