Advertisement

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വ്യോമാക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ഇന്ത്യൻ പതാക വഹിച്ചിരുന്ന കപ്പലിന് നേരെ ആക്രമണം. ഇന്ത്യൻ നാവികന് ദാരുണാന്ത്യം. 14 ഇന്ത്യൻ നാവികരുമായി പോയിരുന്ന കാർഗോ കപ്പലിന് നേരെയാണ് ഒമാൻ തീരത്ത് ആക്രമണം നടന്നത്. തിരിച്ചറിയാത്ത മേഖലയിൽ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതെന്നാണ് കേന്ദ്രമന്ത്രി സർബാനന്ത സോണോവാൾ വിശദമാക്കിയത്.

എംഎസ്വി അൽ ജുസുഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. 13 പേരെ കപ്പലിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒമാൻ കോസ്റ്റ്ഗാർഡാണ് നാവികരെ രക്ഷപ്പെടുത്തിയത്. ഗുജറാത്ത് സ്വദേശിയായ നാവികൻ ഗൻഡാർ നഹിം അജിജ് ആണ് പരിക്കുകളേറ്റ് കൊല്ലപ്പെട്ടത്.

അമേരിക്ക ഇറാൻ യുദ്ധത്തിന് പിന്നാലെയുണ്ടായ ഹൂത്തികളുടെ സൌദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യൻ പതാകയുള്ള കാർഗോ കപ്പലുകൾക്കെതിരെ ആക്രമണം താരതമ്യേന കുറവായിരുന്നു. ഫെബ്രുവരി മുതൽ 22 ഇന്ത്യക്കാരാണ് അമേരിക്ക ഇസ്രയേൽ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ നാവികരായിരുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച കേന്ദ്രം പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!