Advertisement

ഇടവ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇടവയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഇടവയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഇടവ : ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇടവയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം അഡ്വ: വി.ജോയ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായിരുന്നു.

വൈസ് പ്രസിഡന്റ് പി.സി.ബാബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ.എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു.ജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിന. ടി, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

കേരള സിലബസിൽ പഠിച്ച്‌ എ പ്ലസ് നേടിയ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥികളെയും, സിബിഎസ്ഇ സിലബസിൽ പഠിച്ച്‌ മികച്ച വിജയം നേടിയ 10,12 ക്ലാസ് വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി അഭിനന്ദിച്ചു.

ഇടവ ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള ഇരുന്നൂറോളം വിദ്യാർത്ഥികളെയാണ് അഭിനന്ദിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ട് സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടിയിൽ രക്ഷകർത്താക്കൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!