Advertisement

വർക്കല നഗരസഭയിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

വർക്കല: വർക്കല നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത മണികണ്ഠൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ നഗരസഭ പരിധിയിലെ വിവിധ കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കായംകുളം സി.പി.സി.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അബ്ദുൽ ഹാരിസ് ക്ലാസ് നയിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി ലീഡർമാർ, കൗൺസിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

2026-27 വർഷത്തെ ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി നഗരസഭ നടപ്പാക്കിയ പൂവനി പുഷ്പകൃഷിയുടെ വിളവെടുപ്പും നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!