Advertisement

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത കേസിനെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേസുകളെ മെഡലുകളായി കാണുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയുമിനിയും തനിക്കെതിരെ കേസെടുത്തുകൊള്ളൂ, അത് മാറില്‍ മെഡലുകളായി അണിഞ്ഞ് കൊള്ളാമെന്നാണ് രാഹുലിന്റെ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വിഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു . അയിത്തമെന്നും ദളിത് വിരുദ്ധ അതിക്രമമെന്നും രാഹുല്‍ ഗാന്ധി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിനെതിരെ കേസെടുത്തിരുന്നത്. വാല്മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ചടങ്ങിന് പ്രത്യേക ജാതിയോ വ്യക്തിയോ ആയി ബന്ധമില്ലെന്നും യാതൊരു സ്ഥിരീകരണവുമില്ലാതെയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചതെന്നും പരാതിയിലുണ്ട്.

അതേസമയം ഖര്‍ഗക്ക് എതിരായ ജാതിഅധിക്ഷേപത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപിയുടെ ഭീരുത്വം പുറത്തുവന്നുവെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!