Advertisement

അധ്യാപക ദിനത്തിൽ പുന്നമൂട് ഹുസൈനെ ആദരിച്ചു

23 വർഷത്തെ അധ്യാപന സേവനവും നാടക രംഗത്തെ സംഭാവനകളും പരിഗണിച്ച് ആദരം

വർക്കല: അധ്യാപക ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ പ്രമുഖ അധ്യാപകനും നാടകപ്രവർത്തകനുമായ പുന്നമൂട് ഹുസൈനെ ആദരിച്ചു.

അസോസിയേഷൻ ചെയർമാൻ സി. പ്രസന്നകുമാർ പൊന്നാട അണിയിച്ചാണ് പുന്നമൂട് ഹുസൈനെ ആദരിച്ചത്. ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളായ ബ്രഹ്മാസ് മോഹനൻ, ലൈന കണ്ണൻ, അനിൽ, സപ്രൂ, സുനിൽ വി. ദേവ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ ഹൈസ്കൂളുകളിലായി 23 വർഷത്തെ അധ്യാപന സേവനം പൂർത്തിയാക്കിയ പുന്നമൂട് ഹുസൈൻ അധ്യാപന രംഗത്തോടൊപ്പം നാടക രംഗത്തും സജീവ സാന്നിധ്യമാണ്. നാടകകൃത്ത്, നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 30-ലേറെ നാടകങ്ങളും ആനുകാലിക കഥകളും രചിച്ചിട്ടുണ്ട്.

‘ഓസിയത്ത്’, ‘രാമി’, ‘കുഞ്ഞാവ’, ‘രാ കഴുകന്മാർ’, ‘ജീനുകൾ’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. അധ്യാപനത്തിലും കലാ-സാംസ്കാരിക രംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അധ്യാപക ദിനത്തിൽ അദ്ദേഹത്തെ ആദരിച്ചത്.

1944-ൽ ഓടയത്ത് അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകനായാണ് പുന്നമൂട് ഹുസൈൻ ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!