
വർക്കല: മുൻ വർക്കല നഗരസഭ ചെയർമാനും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. കെ. സുദർശനന്റെ പത്താം ചരമവാർഷികം ആചരിച്ചു.

ചരമവാർഷികാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ഷാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കെ. ആസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സജീവേളിക്കാട്, എസ്. പ്രശാന്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സജീവ് ചിലക്കൂർ, എം. എം. ഹസ്സൻ, റാഫി വയലരികത്ത്, യാക്കൂബ്, പനയറ രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അഡ്വ. കെ. സുദർശനന്റെ സഹധർമ്മിണി ഡോ. പ്രേമ സുദർശൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തിനും വർക്കലയുടെ പൊതുരംഗത്തിനും നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു.
















Leave a Reply